പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Advertisement

പാലക്കാട് വാല്‍പ്പാറയില്‍ ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോയമ്പത്തൂരിലെ കോളജിലെ വിദ്യാര്‍ഥികളാണ് ഇവരെന്നാണ് സൂചന.
കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. ശരത്, അജയ്, റാഫേല്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെ പത്തംഗ സംഘം ഇവിടെ കുളിക്കാനെത്തിയിരുന്നു. ഈ സംഘത്തിലെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്.
ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റു നാല് പേര്‍ ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പേരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നതിനു പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയതിനെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Advertisement