Home Blog Page 8

വിഡി സതീശൻ മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋത്വിക്ക് റോഷ’നെന്ന് എഴുതിക്കുമെന്ന് നടൻ സലിംകുമാർ

എറണാകുളം :ദയവ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻനെ ചർച്ചക്ക് വെല്ലു വിളിക്കരുതെന്ന് നടൻ സലിം കുമാർ.
പുലിമടയിൽ തല വയ്ക്കരുതെന്ന് മുഖ്യമന്ത്രിയോട് നടൻ്റെ ഉപദേശം.
മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വി ഡി എഴുതിക്കും എന്നും സലിം കുമാർ പരിഹസിച്ചു.

നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശൻ .
കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മായാവിയിലെ
‘ഇതൊക്കെ യെന്ത്‌ ’എന്ന ഡയലോഗാണ് സലിം കുമാർ പറഞ്ഞത്.
ഊളം പാറ എന്നൊരു സ്ഥലം ഇല്ല .
അങ്ങനെ രണ്ടു ആളുകളും ഇല്ല .
ഉണ്ടെങ്കിൽ അവരുടെ മേൽവിലാസം തരണം എന്ന് മുഖ്യമന്ത്രിയോട് സലിം കുമാർ ആവശ്യപ്പെട്ടു.

താൻ ആരെയും കളിയാക്കിയിട്ടില്ല എന്ന് സലിം കുമാർ പറഞ്ഞു.
സി പി ഐ എം
സ്വർണം ഉള്ള ഇടത്ത് സഖാവിനെ കൊണ്ട് ഇരുത്തും.
സഖാവ് സ്വർണം ചെ മ്പാക്കി മറ്റും.
ശാസ്ത്രത്തെ വരെ സിപിഐഎം തോൽപ്പിച്ചു.
സഖാക്കൾ ശീലിച്ചതെ പാലിക്കു എന്നും സലിം കുമാർ വിമർശിച്ചു.

പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെയ്ക്ക് ഊഷ്മള വരവേല്പ്

കോട്ടയം:പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ എം ജെ(സജി ജോസഫ്)ന്റെ വാഹന പര്യടനം ഇന്ന് പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളിൽ പൂർത്തിയായി. നെല്ലിക്കച്ചാലിൽ നിന്ന് ആരംഭിച്ച പര്യടനം യുഡിഫ് കൺവീനർ പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. പൂഞാർ, തിടനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. പിണ്ണാക്കനാട് നടന്ന സമാപന യോഗത്തിൽ നിരവധി യു ഡി എഫ് പ്രവർത്തകർ അണിചേർന്നു.

യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

ഇടുക്കി: യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്ത് അറസ്റ്റില്‍. തൊടുപുഴ പൊലീസ് ആണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റ്.

രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടിയാണ് പരാതി നല്‍കിയത്. ലൊക്കേഷനില്‍വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍വെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് വിവരം.

നേരത്തെയും രഞ്ജിത്തിനെതിരെ പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ഒരു ബംഗാളി നടിയും ഒരു യുവാവുമാണ് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ കേസുകളില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. യുവനടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

വാഗമണിൽ ആവേശം വനോളം ഉയർത്തി സിറിയക് തോമസ്

ഇടുക്കി:പീരുമേട് നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർഥി സിറിയക് തോമസ് വാഗമണ്ണിൽ പര്യടനം നടത്തി. പള്ളികുന്നിൽ നിന്നും ആരംഭിച്ച പര്യടനം വാഗമണ്ണിന്റ വിവിധ മേഖലകളിൽ നടത്തിയ പര്യടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൂട്ടികിടക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികൾ അവരുടെ കഷ്ടതകൾ പങ്കുവെച്ചു. തൃതല പഞ്ചായത്ത്‌ അംഗങ്ങൾ യുഡിഫ് നേതാക്കൾ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.

കുളിർമയായ് കുന്നത്തുരിൽ എൻ ഡി എ സ്ഥാനാർത്ഥി രാജി പ്രസാദിൻ്റെ തേരോട്ടം

​ശാസ്താംകോട്ട: കൊടുംചൂടിനെ അവഗണിച്ച് പ്രവർത്തകരുടെ ആവേശ പൂമഴയിൽ കുളിർമയായി കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർഥി സ്ഥാനാർഥി രാജി പ്രസാദ്.
പൊതുസമൂഹത്തിന്റെ ആവേശവും പ്രവർത്തകരുടെ കരുത്തും തെളിയിച്ച് രാജി പ്രസാദിന്റെ സ്വീകരണ പരിപാടികൾ ഇന്ന് മൈനാഗപ്പള്ളി പഞ്ചായത്തിൽ ആയിരുന്നു. രാവിലെ ആരംഭിച്ച സ്വീകരണ പരിപാടികൾ രാത്രി വൈകിയും തുടരുകയാണ്. ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാത്തുനിന്ന ജനക്കൂട്ടം രാജി പ്രസാദിന്റെ ജനപ്രീതിയുടെ സാക്ഷ്യപത്രമായി മാറി.
​പര്യടനത്തിലുടനീളം മഹിളാമോർച്ചയുടെ പ്രത്യേക സ്ക്വാഡിന്റെ സാന്നിധ്യം ശ്രദ്ധേയമായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിക്കൊപ്പം സജീവമായി നിലയുറപ്പിച്ച സ്ക്വാഡ്, വീടുകൾ കയറിയുള്ള പ്രചാരണത്തിലും മുന്നിലുണ്ട്. സ്ത്രീ വോട്ടർമാരുടെ ഇടയിൽ സ്ഥാനാർത്ഥിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു പലയിടങ്ങളിലെയും സ്വീകരണം.
​ ഓരോ കേന്ദ്രങ്ങളിലും നിശ്ചയിച്ചതിലും കൂടുതൽ സമയം വേണ്ടി വന്നത് സ്വീകരണങ്ങളുടെ എണ്ണവും തിരക്കും മൂലമാണ്. രാവിലെ മുതൽ തുടർച്ചയായി നീണ്ട പ്രചാരണം രാത്രി വൈകിയും വൻ ആവേശത്തോടെയാണ് സമാപിച്ചത്.
​ വായനശാലകൾ, കവലകൾ, കോളനികൾ എന്നിവിടങ്ങളിൽ പുഷ്പവൃഷ്ടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.
​നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങളും മണ്ഡലത്തിലെ മാറ്റത്തിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടിയാണ് രാജി പ്രസാദ് വോട്ടഭ്യർത്ഥിക്കുന്നത്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും പര്യടനം തുടരും.

കടുത്ത ചൂടിലും തളരാത്ത ആവേശമായി ഹൃദയം കവർന്ന് പ്രിജി കണ്ണൻ

അടൂർ :കടുത്ത മീന ചൂടിനെ വകവയ്ക്കാതെ
കാത്തു നിന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ഇടയിലേക്ക് കുളിർമയുടെയും
സ്നേഹത്തിൻ്റെയും പ്രതികമായാണ് അടുരിലെ ഇടത് സ്ഥാനാർത്ഥി പ്രിജി കണ്ണൻ
എത്തുന്നത്. അങ്ങാടിക്കൽ
വടക്ക്, അങ്ങാടിക്കൽ തെക്ക്, കൊടുമൺ, ഏനാത്ത് എന്നി മേഖലകളായിരുന്നു ഇന്നത്തെ സ്വീകരണം . അങ്ങാടിക്കൽ വടക്കേ  മേഖലയിലെ പര്യടനം ചന്ദനപ്പള്ളിയിൽ നിന്നാണ് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും തൊഴിലാളികളും സ്വീകരണത്തിനു എത്തിയിരുന്നു. മൂഴിക്കൽ എത്തിയപ്പോൾ കർഷക തൊഴിലാളികളും യുവക്കാളും ചേർന്ന സ്വീകരിച്ചു. മണ്ഡലത്തിലെ ഇന്നത്തെ പര്യടനം 
 കേരള കോൺഗ്രസ് (എം) സംസ്ഥാന
വർക്കിംഗ് കമ്മിറ്റി അംഗം ഡോ:
വർഗ്ഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.
 ബൂത്ത് ഭാരവാഹി സജി വർഗ്ഗീസ്
 അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ ഡി.സജി, അരുൺ കെ.എസ്.
മണ്ണടി,, എ. എൻ സലിം. അഡ്വ: കെ.ബി
രാജശേഖരക്കുറുപ്പ്, മുഹമ്മദ് അനസ്
 ബി. ബിനാ പ്രഭ, കെ.കെ. അശോകൻ, വിബിൻ കുമാർ, സാംസൺ ഡാനിയേൽ, അനിൽ അമ്പാടി, അഡ്വ:
ആർ ജയൻ, എം. മധു, ,  മങ്ങാട് സുരേന്ദ്രൻ, എൻ.കെ . ഉദയകുമാർ, സുരേഷ് ബാബു, അജയൻ ഉണ്ണിത്താൻ , അജിത്ത് ശാന്തൻ, ഹരികുമാർ,കിരൺ എം
എന്നിവർ പ്രസംഗിച്ചു.
 സ്വീകരണ കേന്ദ്രങ്ങിൽ വോട്ടർമാരോട്  സൗഹൃദ സംഭാഷണം നടത്തുകയും അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്ത് ജന ഹൃദയം കവരുകയാണ് പ്രിജി കണ്ണൻ.
 

ഇഞ്ചക്കാട് വാഴയിൽ (അശ്വതി ഭവൻ) ബാബു നിര്യാതനായി

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് വാഴയിൽ (അശ്വതി ഭവൻ) ബാബു (61) നിര്യാതനായി.ഭാര്യ.സുധ, മക്കൾ: അശ്വതി ചന്ദ്രൻ , അശ്വതി ബാബു. മരുമകൻ: ബിനേഷ് . സഞ്ചയനം ഏപ്രിൽ 6നു രാവിലെ 8 ന്.

അടൂരിൽ എൽ.ഡി.എഫ് പ്രചരണ ഗാനം പ്രകാശനം ചെയ്തു ; ഗായകരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും 

അടൂർ.അടൂർ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി പ്രിജി കണ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇപ്റ്റ പത്തനംതിട്ട ജില്ലാ ഗായക സംഘം പുറത്തിറക്കിയ പ്രചാരണ ഗാനങ്ങളുടെ പ്രകാശന കർമ്മം  ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡൻറും ഡെപ്യൂട്ടീ സ്പീക്കറുമായ .ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു.  ചന്ദനപ്പള്ളി ജംഗ്ഷനിൽ നടന്ന പ്രകാശനത്തിൽ
സ്ഥാനാർത്ഥി പ്രിജി കണ്ണനും 
മറ്റ് എൽ ഡി.എഫ് നേതാക്കളും പങ്കെടുത്തു. 
ഇപ്റ്റ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ബി. അജിതകുമാറിൻ്റെ രചനയിൽ അഭിലാഷ് നാരങ്ങാനം സംഗീതം ചെയ്ത അഞ്ച് ഗാനങ്ങളുടെ റിക്കോഡിംഗ് അടൂർ റോയൽ ഓഡിയോ ഹബിൽ ആണ് പൂർത്തികരിച്ചത്. ഇപ്റ്റ ഗായകരായ സുനിൽ വിശ്വം, അപർണ മഞ്ജുനാഥ്, ആനി ബാബു, സുനിൽ , 
ശ്രീ ധന്യ എന്നിവരോടൊപ്പം ഡെപ്യൂട്ടി സ്പീക്കർ . ചിറ്റയം ഗോപകുമാറും ഗാനാലാപനത്തിൽ പങ്കാളിയായിട്ടുണ്ട്.

ന്യുനപക്ഷ മോർച്ച കുന്നത്തൂരിൽ സ്കോർഡ് വർക്ക് ചെയ്യും

ശാസ്താം കോട്ട. കുന്നത്തൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജി പ്രസാദ്ന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ന്യുനപക്ഷ മോർച്ച കൊല്ലം ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കുന്നത്തൂർ നിയോജകമണ്ഡലത്തിൽ സ്കോഡ് വർക്ക്‌ ചെയ്യാൻ തീരുമാനിച്ചു. മതപുരോഹിതൻമാരെയും പൗര പ്രമുഖരെയും കാണും. അനാഥാലയങ്ങളും വീടുകളും സന്ദർശിച്ച് കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ബോധ്യപെടുത്തും. രാജി പ്രസാദിന്റെ വിജയത്തിന് ഈ സമ്പർക്കം കാരണമാകുമെന്ന് ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് പ്രസിഡന്റ് ബിനോയ്‌ ജോർജ് പറഞ്ഞു. ശാസ്താം കോട്ട മണ്ഡലം പ്രസിഡന്റ് സുനിൽ അധ്യക്ഷതവഹിച്ച യോഗം ബിജെപി ദേശിയ കൗൺസിൽ അംഗം ജി ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. ബിജു പുത്തൂർ, ഷാജി ജോർജ്,ലാലു, ഷിബു, റെജി കോശി, അലക്സണ്ടർ എന്നിവർ സംസാരിച്ചു

ശാസ്താംകോട്ട തടാക തീരത്ത് സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി

ശാസ്താംകോട്ട: ശാസ്താംകോട്ട പോലീസിൻ്റെ മൂക്കിൻ തുമ്പത്ത് ശുദ്ധജല തീരത്തെ അമ്പലക്കടവിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. രാത്രികാലങ്ങളിലാണ് മദ്യപസംഘം ഇവിടെ തമ്പടിക്കുന്നത്. മദ്യപിച്ച ശേഷം കുപ്പികളും മറ്റും തീരത്ത് തന്നെ ഉപേക്ഷിക്കും.

Also Read:

ദിവസവും തടാക സൗന്ദര്യം ആസ്വദിക്കാൻ ജില്ലയ്ക്ക് പുറത്തു നിന്നു പോലും നിരവധിയാളുകൾ എത്തുന്ന ഭാഗത്താണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. കുടുംബമായി എത്തുമ്പോൾ ഇരിക്കുന്ന സിമൻ്റ് ബഞ്ചിനോട് ചേർന്നും കടവിലേക്ക് ഇറങ്ങുന്ന പടിക്കെട്ടിലുമെല്ലാം മദ്യപന്മാർ ഉപേക്ഷിച്ച കുപ്പികൾ ചിതറി കിടക്കുകയാണ്. മദ്യ കുപ്പികൾക്കൊപ്പം നിരോധിത പാൻമസാല കവറുകളും സുലഭമായി കാണാം. രാത്രികാലങ്ങളിൽ തടാകതീരത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയാൽ മദ്യപന്മാരുടെ ശല്യം കുറയ്ക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.