വർക്കല. പാപനാശത്ത് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റു
ഇരുവർക്കും ഗുരുതര പരിക്ക്
പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി
സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്
സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലുമാണ് കുത്തേറ്റത്
വക്കം സ്വദേശിയായ സുരേഷാണ് ആക്രമണം നടത്തിയത്
സുരേഷ് പൊലീസ് കസ്റ്റഡിയിൽ
ആക്രമണം വാക്കേറ്റത്തെ തുടർന്ന്
ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റു
മോഷണം ആസൂത്രണം ചെയ്‌ത അഞ്ച് പേർ പിടിയിൽ
മലപ്പുറം. മോഷണം ആസൂത്രണം ചെയ്‌ത അഞ്ച് പേർ പിടിയിൽ.
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ മര്‍ദ്ദിച്ച് മോഷണം നടത്തിയ സംഭവം ആസൂത്രണം ചെയ്ത പ്രതികളാണ് പിടിയിലായത്.
കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദുള്‍ റൗഫ്, മഞ്ചേരി സ്വദേശികളായ ഉമ്മര്‍, സവാദ്, മമ്പാട് ബീമ്പുങ്ങല്‍ സ്വദേശി മുഹമ്മദ് ഷിഹാന്‍, ഒടായിക്കല്‍ സ്വദേശി അഫിന്‍(21) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
കേസില്‍ ഇതുവരെ പത്ത് പേർ പിടിയിലായി.
തിങ്കളാഴ്ച ഉച്ചക്ക് പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അബ്ദുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മസ്‌കത്തിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മലയാളി വനിത മരിച്ചു
മസ്‌കത്തിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മലയാളി വനിത മരിച്ചു. കൊല്ലം തഴവ സ്വദേശിനി ശാരദ അയ്യർ (52) ആണ് മരിച്ചത്. ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടം.
കൃഷി ശാസ്ത്രജ്‌ഞരായ കൊല്ലം ഓച്ചിറ തഴവ കുതിരപ്പന്തി വെങ്ങാട്ടം പള്ളി മഠത്തിൽ പരേതരായ ഡോ. ആർ ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളാണ്. പിന്നണി ഗായിക ചിത്ര അയ്യർ സഹോദരിയാണ്. കഴിഞ്ഞമാസം 11ന് ആണ് അച്ഛൻ ഡോ. ആർ ഡി അയ്യർ മരണപെട്ടത്. അച്ഛന്റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് പോയ ശാരദ കഴിഞ്ഞ 24നാണു മസ്‌കറ്റിലേക്ക് തിരിച്ചു വന്നത്.
പടിഞ്ഞാറെ കല്ലടയിൽ കോൺഗ്രസിൽ കലാപം:പാർട്ടി ഓഫീസിൻ്റെ പേര് കരിഓയിൽ ഒഴിച്ച് മായ്ച്ചു;പാർട്ടി ഓഫീസ് പിടിച്ചെടുത്ത് യൂത്ത് കോൺഗ്രസ് വിമതർ
ശാസ്താംകോട്ട:തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തെ തുടർന്ന് പടിഞ്ഞാറെ കല്ലടയിൽ കോൺഗ്രസിൽ ഉടലെടുത്ത കലാപം തെരുവിലേക്ക്.കോൺഗ്രസ് ഭവൻ്റെ പേര് കരി ഓയിൽ ഒഴിച്ച് മായ്ച്ചു.പാർട്ടി ഓഫീസ് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിച്ചെടുത്ത് താഴിട്ട് പൂട്ടുകയും ചെയ്തു.ഇന്ന് വൈകിട്ടാണ് സംഭവം.യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റുമാരായ സുരേഷ് ചന്ദ്രൻ,കല്ലട നിഥിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ നൂറോളം പ്രവർത്തകരാണ് പാർട്ടി ഓഫീസിൻ്റെ പേര് കരി ഓയിൽ ഉപയോഗിച്ച് മായ്ച്ചത്.സുരേഷ് ചന്ദ്രൻനിലവിലെ പഞ്ചായത്ത് അംഗമാണ്.കാരുവള്ളിൽ ഗോപാലപിള്ള സ്മാരക കോൺഗ്രസ് ഭവൻ പേരിൽ കോൺഗ്രസ് ഭവൻ എന്നത് നിലനിർത്തിയ ശേഷം ബാക്കിയുള്ള പേരുകളാണ് മായ്ച്ചത്. സംഘർഷത്തിനിടെ ചീമുട്ടയേറുമുണ്ടായി.ചില നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഏകാധിപത്യ നിലപാടുകളാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരാജയത്തിന് ഇടയാക്കിയതെന്ന ആക്ഷേപം ഉന്നയിച്ചാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.തിരഞ്ഞെടുപ്പിനെ കുറിച്ച് അവലോകനം പോലും നടത്താതെ വീണ്ടും കമ്മിറ്റി കൂടിയതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ റിബലുകളെ നിർത്തുകയും കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനർത്ഥികളെ തോൽപ്പിക്കുകയും ചെയ്ത നേതാക്കളെയും അവർക്ക് ഒത്താശ ചെയ്തവരെയും കോൺഗ്രസ്സിൽ നിന്ന് പുറത്താക്കണമെന്ന് കലാപമുണ്ടാക്കിയ പ്രവർത്തകർ ആവശ്യപ്പെട്ടു.
പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം
നാട്ടുകാരുടെ ഇടപെടൽ ജീവൻ രക്ഷിച്ചു
സംഭവം കർണാടകയിൽ
ബംഗളൂരു.കർണാടകയിൽ പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം. സാമ്പത്തിക നേട്ടത്തിനായാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലിലൂടെ കുഞ്ഞിനെ ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി.സംഭവത്തിൽ പൊലിസ് കേസെടുത്തു.
ബംഗളൂരു ഹൊസക്കോട്ടയിലെ സുളിബല്ലെ ഗ്രാമത്തിലാണ് സംഭവം. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലാണ് കുഞ്ഞിനെ ബലികൊടുക്കാൻ ശ്രമം നടന്നത്. പൌർണമി നാളായ ഇന്നലെ ബലി നടത്താനായിരുന്നു പദ്ധതി. ഇതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിലകൊടുത്ത് വാങ്ങി.
നാട്ടുകാർക്ക് തോന്നിയ സംശയമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. പതിവില്ലാത്ത നീക്കങ്ങളും കുഞ്ഞിന്റെ കരച്ചിലും കേട്ട പ്രദേശവാസികൾ ചൈൽഡ് ഹെൽപ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ, വീട്ടിനുള്ളിൽ ബലിത്തറ വരെ ഒരുക്കിയിരുന്നു. മാത്രമല്ല, വീട്ടിനുള്ളിൽ കുഴിയെടുത്തതായും കണ്ടെത്തി. ബലിയ്ക്ക് ശേഷം മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിടാനായിരുന്നു പദ്ധതിയെന്നാണ് സൂചന. സംഭവത്തിൽ പൊലിസ് കേസെടുത്തു. കുഞ്ഞിനെ എവിടെ നിന്ന് വാങ്ങി എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്. സെയ്ദ് ഇമ്രാനെ വിശദമായി ചോദ്യം ചെയ്യും.
വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് DGCA
ഡെൽഹി.വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് DGCA.
വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും സീറ്റിനുള്ളിൽ പവർ സിസ്റ്റങ്ങൾക്കൊപ്പം ഉപയോഗിക്കുന്നതുമാണ് വിലക്ക്.വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികൾ തീപിടിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.വിമാനത്തിലെ സീറ്റുകളിലെ സോക്കറ്റിൽ നിന്ന് പവർ ബാങ്കുകളും മൊബൈൽ ഫോണുകളും ചാർജ് ചെയ്യുന്നതിനും യാത്രക്കാർക്ക് വിലക്കുണ്ടെന്ന് DGCA പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ലോട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ലോട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച. മതിയായ ഫയർ സുരക്ഷ ഒരുക്കാൻ കരാർ കമ്പനിക്കായില്ലെന്നും ഫയർഫോഴ്സിനെ വിളിച്ചറിയിച്ചതും നേരം വൈകിയാണെന്നും വിലയിരുത്തൽ. റെയിൽവേ സ്റ്റേഷൻ പാർക്കിങ് ലോട്ടിലെ തീപിടുത്തതിൽ 500 ഓളം വാഹനങ്ങൾ കത്തി നശിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. അഡംബര ബൈക്കുകളടക്കം 600 ഓളം വാഹനങ്ങളാണ് പാർക്കിംഗ് ലോട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല
തീപിടിത്തതിൽ റെയിൽവേ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിൽ നിന്ന് മറ്റു വാഹനങ്ങളിലേക്ക് തീ പിടിച്ചതാകാം കാരണമെന്നാണ് നിഗമനം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമുണ്ടായപ്പോൾ തന്നെ ആളപായം ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്നും റെയിൽവേ വിശദീകരിക്കുന്നു. അതേസമയം പരിചയ സമ്പന്നരായ ജീവനക്കാരെ ആയിരുന്നില്ല പാർക്കിംഗ് ലോട്ടിൽ നിയമിച്ചതെന്നും തീ അണക്കാനുള്ള മതിയായ ഉപകരണങ്ങളും പാർക്കിങ് ലോട്ടിൽ ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള കൺട്രോൾ റൂം നമ്പറുകളും ഹെൽപ്പ് ലൈൻ നമ്പറുകളും പാർക്കിങ് ലോട്ടിൽ പ്രദർശിപ്പിച്ചിരുന്നില്ല.
പാർക്കിംഗ് ലോട്ട് പ്രവർത്തിച്ചത് കോർപ്പറേഷന്റെ അനുമതിയില്ലാതെ എന്ന ഡെപ്യൂട്ടി മേയർ എ പ്രസാദ് പറഞ്ഞു. സംഭവത്തിൽ റെയിൽവേക്ക് തൃശ്ശൂർ കോർപ്പറേഷൻ നോട്ടീസ് നൽകും. സുരക്ഷാ മാനദണ്ഡങ്ങൾ പ്രവർത്തിക്കാതെ നഗരത്തിൽ എത്ര പാർക്കിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നു എന്ന പരിശോധിക്കുമെന്നും എ പ്രസാദ് പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനടുത്തുള്ള ബൈക്ക് ഷെഡ്ഡിനടുത്താണ് തീ പടർന്നത്. രണ്ട് ബൈകള്‍ക്ക് മാത്രമാണ് ആദ്യം തീപിടിച്ചത്. അത് തുടക്കത്തിൽ അണക്കാമായിരുന്നു. എന്നാൽ ഫയർ എഞ്ചിൻ വരുന്നത് വരെ കാത്തുനിന്നതിനാലാണ് ഇത്രയധികം ബെെക്കുകൾക്ക് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.
എം പരിവഹൻ ആപ്പിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്
കൊച്ചി. എം പരിവഹൻ ആപ്പിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്
കൊച്ചി സ്വദേശിക്ക് 1,79,129
രൂപ നഷ്ടമായി
അമിത വേഗതയ്ക്ക് 500 രൂപ പിഴയക്കടണം എന്ന സന്ദേശമാണ് ഫോണിലേക്ക് എത്തിയത്
MVD യുടെ പേരിൽ ആയതിനാൽ ലിങ്കിൽ ക്ലിക്ക് ചെയ്തു
അക്കൗണ്ടിൽ നിന്ന് 1,79,129 രൂപ നഷ്ടമായെന്ന് അറിയിപ്പ് ലഭിച്ചത്തോടെയാണ് തട്ടിപ്പ് മനസിലായത്
700 ഓളം പരാതികളാണ് കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത്
തട്ടിപ്പ് നടത്തിയ രണ്ട് പ്രധാന പ്രതികളെ കൊച്ചി സൈബർ പോലീസ് നേരത്തെ പിടികൂടിയിരുന്നു
അടച്ചിട്ട മുറിയിൽ രണ്ടുമണിക്കൂറോളം ചർച്ച,വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ
ആലപ്പുഴ.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വെള്ളാപ്പള്ളിയുടെ വർഗീയ പരമാർശങ്ങൾ വിവാദമാകുന്നതിനിടെയാണ് ജാവദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടത്. അടച്ചിട്ട മുറിയിൽ ഇരുവരും രണ്ടുമണിക്കൂറോളം ചർച്ച നടത്തി. വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും പ്രകാശ് ജാവഡേക്കർ. വെള്ളാപ്പള്ളിയുടെ പ്രയത്നങ്ങൾ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.





































