കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ 1061 ഒഴിവുകൾ

Advertisement

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഡിആർഡിഒയുടെ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) വിവിധ തസ്തികകളിലായി 1061 ഒഴിവ്. ഈമാസം 7 മുതൽ ഡിസംബർ 7 വരെ അപേക്ഷിക്കാം. https://www.drdo.gov.in

∙ സ്റ്റെനോഗ്രഫർ ഗ്രേഡ് 1, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ: 35,400–1,12,400 രൂപ, 18–30

∙ സ്റ്റെനോഗ്രഫർ ഗ്രേഡ് 2: 25,500–81,100 രൂപ, 18–27

∙ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, സെക്യൂരിറ്റി അസിസ്റ്റന്റ്, വെഹിക്കിൾ ഓപ്പറേറ്റർ, ഫയർ എൻജിൻ ഡ്രൈവർ, ഫയർമാൻ: 19,900–63,200 രൂപ, 18–27

അർഹർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയുമുണ്ട്. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ

Advertisement