നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12 ന്

Advertisement

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോബിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12ന് രാവിലെ ഒമ്ബത് മുതൽ വൈകീട്ട് അഞ്ച് വരെ കളമശ്ശേരി സെന്റ്.പോൾസ് കോളജിൽ നടക്കും.

മന്ത്രി പി രാജീവ് ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. എൻജിനീയറിങ് ടെക്‌നോളജി, ഐടി, ആരോഗ്യം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, ടെക്‌സ്‌റ്റൈൽ സെയിൽസ് ആന്റ് മാർക്കറ്റിങ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും നൂറിലധികം പ്രമുഖ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

എസ്‌എസ്‌എൽസി, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരം ലഭിക്കും. മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യമാണ്. പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ കാര്യങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹൈബി ഈഡൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കലക്ടർ ഡോ. രേണു രാജ്, കളമശ്ശേരി നഗരസഭാ അധ്യക്ഷ സീമാ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement