ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി

Advertisement

കൊൽക്കത്ത: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. 84 ഒഴിവുകളുണ്ട്. (മൈനിങ് 39, സർവേ രണ്ട്, ജിയോളജി ആറ്, കോൺസെൻട്രേറ്റർ ആറ്, ഇലക്ട്രിക്കൽ 11, സിവിൽ അഞ്ച്, മെക്കാനിക്കൽ 12, ഇൻസ്ട്രുമെന്റേഷൻ രണ്ട്, സിസ്റ്റം ഒന്ന്).

ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബി.ഇ, ബി.ടെക്, ബിരുദാനന്തര ബിരുദം, എം.സി.എ, എം.ബി.എ (സിസ്റ്റംസ്) യോഗ്യത നേടിയിരിക്കണം. പ്രായപരിധി 28 വയസ്സ്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത ഇളവുണ്ട്.

2021/20 ഗേറ്റ് സ്കോർ (70 ശതമാനം വെയ്റ്റേജ്), വ്യക്തിഗത അഭിമുഖം (30 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.hindustancopper.comൽ. ഓൺലൈനായി ഒക്ടോബർ 31വരെ അപേക്ഷിക്കാം.

Advertisement