ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ചിത്രീകരിച്ച ‘ഫ്ലാഷ് ബാക്ക് ‘ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു

Advertisement

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ചേർന്ന് ചിത്രീകരിച്ച ‘ഫ്ലാഷ് ബാക്ക്’ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു.

സർവ്വകലാശാല യൂട്ടിലിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം നിർവ്വഹിച്ചു.

‘സ്ത്രീ ശാക്തീകരണം’ പ്രമേയമാക്കി നിർമ്മിച്ച ‘ഫ്ലാഷ് ബാക്കി’ന്റെ സംവിധായകൻ സജാദ് പെരുമ്പാവൂരാണ്. മനാഫ് മിയാമിയാണ് നിർമ്മാതാവ്. ഇരുവരും നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയർമാരാണ്. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. ജെൻസി എം. അധ്യക്ഷയായിരുന്നു. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവ്വീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോഓർഡിനേറ്റ‍ർ ഡോ. സരിത ടി. പി., കാമ്ബസ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഹരിത രാഗ് എന്നിവർ പ്രസംഗിച്ചു.

Advertisement