Home Lifestyle Entertainment റെക്കോഡുകള്‍ തകര്‍ക്കുന്ന സൂര്യ ചിത്രം കറുപ്പ് ഒടിടിയിലേക്ക്

റെക്കോഡുകള്‍ തകര്‍ക്കുന്ന സൂര്യ ചിത്രം കറുപ്പ് ഒടിടിയിലേക്ക്

സൂര്യ ചിത്രം കറുപ്പ് ഒടിടിയിലേക്ക്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ജൂണ്‍ 12 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വന്‍ തുകയ്ക്കാണ് ചിത്രം ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയേറ്ററില്‍ ചിത്രം കുതിപ്പ് തുടരുകയാണ്. 300 കോടിയ്ക്കും മുകളില്‍ ബോക്സ് ഓഫീസില്‍ നേടിക്കഴിഞ്ഞു. ആര്‍ ജെ ബാലാജി ആണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 15ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 2026ല്‍ തമിഴ്നാട്ടില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ഇപ്പോള്‍ കറുപ്പ്. സിനിമ ഈ കുതിപ്പ് തുടര്‍ന്നാല്‍ റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിച്ചേക്കാം.
13 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികള്‍ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയത്.