മാടമ്പള്ളിയിലെ ക്രൂരനായ ആ കാരണവര്‍ കൊടുമണ്‍ പോറ്റിയോ?

Advertisement

ഭ്രമയുഗത്തിലെ ‘കൊടുമണ്‍ പോറ്റി’യെ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വേറിട്ട വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി നിറഞ്ഞാടുകയാണ്. അതിനിടെയാണ് സോഷ്യല്‍മീഡിയയില്‍ മറ്റൊരു വിഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നത്. മണിച്ചിത്രത്താഴിനെ ഭ്രമയുഗം സിനിമ പശ്ചാത്തലമാക്കി റീക്രിയേറ്റ് ചെയ്തിരിക്കുകയാണ്. മാടമ്പള്ളിയിലെ ആ ക്രൂരനായ കാരണവരായാണ് മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയെ കാണിച്ചിരിക്കുന്നത്. നാഗവല്ലിയും രാമനാഥനുമായുള്ള പ്രണയം കാരണവര്‍ അറിയുന്നതും നാഗവല്ലിയെ കാരണവര്‍ കൊല്ലുന്നതും ബാസുര വിശദീകരിക്കുന്നിടത്താണ് ഭ്രമയുഗം രംഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ രാമനാഥനായും അമല്‍ദ ലിസ് നാഗവല്ലിയായും മണിച്ചിത്രത്താഴിന്റെ ഫ്രെയിമിലേക്ക് വരുന്നു. ഡോ. സണ്ണിയും വിഡിയോ പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച എഡിറ്റിങ് എന്നാണ് വിഡിയോ കണ്ടവരുടെ അഭിപ്രായം.

Advertisement