കെജിഎഫിന് ശേഷം യഷിന്റെ പുതിയ ചിത്രമെത്തുന്നു

കെജിഎഫ് നായകന്‍ യഷിന്റെ പത്തൊന്‍പതാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 8ന് റിലീസ് ചെയ്യും. എക്സിലൂടെ യഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എട്ടാം തീയതി രാവിലെ 9.55 നാണ് ടൈറ്റില്‍ പ്രഖ്യാപിക്കുന്നത്. നിലവില്‍ ‘യഷ് 19’ എന്നാണ് ചിത്രത്തെ വിളിച്ചത്.
തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ഔദ്യോഗിക ടൈറ്റില്‍ യഷ് റിലീസ് ചെയ്യും. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനൊപ്പം പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍സും സഹകരിച്ചുള്ള പോസ്റ്റില്‍ ചിത്രത്തിന്റെ ഔദ്യോഗിക പേര് 2023 ഡിസംബര്‍ 8ന് രാവിലെ 9:55 ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. പ്രഖ്യാപന തീയതി വെളിപ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പ്, യഷ് സോഷ്യല്‍ മീഡിയയിലെ തന്റെ പ്രൊഫൈല്‍ ഡിസ്പ്ലേ ചിത്രം ‘ലോഡിംഗ്’ എന്നാക്കി മാറ്റിയിരുന്നു.

Advertisement