ആരാധകര്‍ കാത്തിരുന്ന സസ്‌പെന്‍സ്… ബറോസിന്റെ റിലീസ് തിയതി പുറത്തുവിട്ടു… സ്പെഷ്യല്‍ ത്രിഡി പോസ്റ്ററില്‍ മോഹല്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പില്‍

Advertisement

ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ആ സസ്‌പെന്‍സ് പൊളിച്ചു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് തിയതി പുറത്തുവിട്ടു. അടുത്ത വര്‍ഷം മാര്‍ച്ച് 24ന് ചിത്രം തിയറ്ററുകളിലെത്തും. സ്പെഷ്യല്‍ ത്രിഡി പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് മോഹന്‍ലാല്‍ റിലീസ് പ്രഖ്യാപിച്ചത്.
മൊട്ടത്തലയും നീളന്‍ താടിയുമായി പടച്ചട്ടയണിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ഫാന്റസി ചിത്രമായിരിക്കുമെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. നിരവധി പേരാണ് പോസ്റ്ററിനു താഴെ കമന്റുകളുമായി എത്തുന്നത്.
ത്രിഡിയില്‍ ഒരുക്കുന്ന ചിത്രം പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമായ ബറോസായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്നോളജികള്‍ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.

Advertisement