പ്രഭാസ് ചിത്രം കല്‍ക്കിയുടെ സുപ്രധാന ഫോട്ടോ ചോര്‍ന്നു; വിഎഫ്എക്‌സ് കമ്പനിക്കെതിരെ നിയമ നടപടിയുമായി അണിയറപ്രവര്‍ത്തകര്‍

പ്രഭാസിനെ നായകനാക്കി വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കല്‍ക്കി 2898 എ. ഡി. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നിരിക്കുകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ വിഎഫ്ക്‌സ് ചെയ്യാന്‍ ഏല്‍പ്പിച്ച കമ്പനിയില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിഎഫ്എക്‌സ് കമ്പനിക്കെതിരെ ചിത്രത്തിന്റെ ടീം നിയമനടപടി സ്വീകരിച്ചതായാണ് സൂചന. കല്‍ക്കിയുടെ നിര്‍മാതാക്കള്‍ വന്‍ തുകയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഫോട്ടോ ചോര്‍ത്തിയ ജീവനക്കാരനെ പുറത്താക്കിയെന്നും വിവരങ്ങളുണ്ട്. കല്‍ക്കിയുടെ സംവിധാനം നാഗ് അശ്വിനാണ്. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കല്‍ഹാസന്‍ വില്ലന്‍ കഥാപാത്രത്തേയും അവതരിപ്പിക്കും. അമിതാഭ് ബച്ചന്‍, ദിഷാ പഠാണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisement