ഷിയാസ് കരീം വിവാഹിതനാകുന്നു…. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

Advertisement

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദന്ത ഡോക്ടറായ രഹ്നയാണ് വധു.
‘എന്റെ ജീവിതത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ മാസം 20നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തുന്നത്.
അതേസമയം, കാഞ്ഞങ്ങാട് സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് ഷിയാസിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിം ട്രെയിനറായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ യുവതിയില്‍ നിന്ന് 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയിലുണ്ട്.

Advertisement