കാത്തിരിപ്പിന് വിരാമം; ‘പുഷ്പ -2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Advertisement

അല്ലു അര്‍ജുന്റെ കരിയറിലെ മികച്ച സിനിമയായ പുഷ്പയുടെ ആദ്യ ഭാഗത്തിന് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു. ഇപ്പോഴിതാ ‘പുഷ്പ -2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
2024 ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നത്. ‘പുഷ്പ-ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തുടനീളമുള്ള ആരാധകര്‍.
ഇന്ത്യന്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയ ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ വില്ലനായി ഫഹദ് ഫാസിലുമുണ്ട്.

Advertisement