ബിഗ് ബജറ്റ് ചിത്രങ്ങളെ കടത്തിവെട്ടിയുള്ള അഡ്വാന്‍സ് ബുക്കിംഗ്; ക്ലാസാകാനൊരുങ്ങി കിംഗ് ഓഫ് കൊത്ത

ദുല്‍ഖര്‍ നായകനായ കിംഗ് ഓഫ് കൊത്ത ഈ മാസം 24-ന് ആഗോളതലത്തില്‍ റിലീസിനൊരുങ്ങുകയാണ്. ബുക്കിംഗ് ആരംഭിച്ചത് മുതല്‍ ടിക്കറ്റ് വില്‍പ്പനയില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ് ചിത്രം. അന്യഭാഷ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പോലും ആദ്യ ദിനത്തിന്റെ റിപ്പോര്‍ട്ടിന് ശേഷമാണ് അഡീഷണല്‍ ഷോകള്‍ ആരംഭിക്കുക എന്നിരിക്കെ നോര്‍മല്‍ ഷോകള്‍ ഹൗസ്ഫുള്‍ ആയതിനെ തുടര്‍ന്ന് പ്രമുഖ തിയേറ്ററുകള്‍ രാത്രി അഡീഷണല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞു.
ഒരു കോടിയിലധികം രൂപയുടെ അഡ്വാന്‍സ് ബുക്കിംഗാണ് റിലീസിന് ദിവസങ്ങള്‍ ശേഷിക്കേ നടന്നത്. 24ന് രാവിലെ ഏഴ് മണിയ്ക്ക് തന്നെ നൂറില്‍ പരം ഫാന്‍സ് ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയുടെ പ്രചരണം ഇന്നലെ ചെന്നൈ എക്സ്പ്രസ് അവന്യൂ മാളില്‍ നടന്നിരുന്നു. വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് ജനങ്ങള്‍ നല്‍കിയത്. ചിത്രത്തിന്റെ കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കും. മാസും ക്ലാസും ഒത്തിണങ്ങിയ കള്‍ട്ട് ക്ലാസിക് ചിത്രമായാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Advertisement