ആശങ്കകൾ വേണ്ട, ദുൽഖറിന്റെ ആ വീഡിയോയുടെ നിജസ്ഥിതി വ്യക്തമായി

Advertisement

നടൻ ദുൽഖറിന്റേതായി അടുത്തിടെ പ്രചരിച്ച വീഡിയോ ആരാധകരെ ആശങ്കയിലാക്കിയിരുന്നു വികാരാധീനനായി സംസാരിക്കുന്ന ദുൽഖറിനെ ആയിരുന്നു വീഡിയോയിൽ കാണാനായിരുന്നത്. അതൊരു പരസ്യ വീഡിയോയാണെന്ന് വ്യക്തമായിരിക്കുകയാണ്. നടൻ ദുൽഖർ പങ്കുവെച്ച വീഡിയോയിൽ നിന്നാണ് നിജസ്ഥിതി ആരാധകർക്ക് വ്യക്തമായത്.

ഒരു മൊബൈൽ പരസ്യത്തിന്റെ പ്രചാരണ വീഡിയോയിരുന്നു അത് എന്നാണ് ദുൽഖറിന്റെ പുതിയ പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.. ആദ്യമായി ഞാൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് എന്നായിരുന്നു നടൻ ദുൽഖറിന്റേതായി പ്രചരിച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്. കാര്യങ്ങൾ ഒന്നും പഴയതുപോലെ അല്ല. മനസ്സിൽ നിന്ന് കളയാൻ പറ്റാത്ത അവസ്ഥയിൽ അത് എത്തിയിരിക്കുന്നു. എനിക്ക് കൂടുതൽ പറയണമെന്നുണ്ട്. പക്ഷേ എന്നെ അതിന് അനുവദിക്കുന്നില്ല എന്നുമാണ് ദുൽഖർ വീഡിയോയിൽ വ്യക്തമാക്കുന്നത്. സ്വന്തം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ ദുൽഖർ നീക്കം ചെയ്‍തില്ലെങ്കിലും ആരാധകർ പ്രചരിപ്പിക്കുകയായിരുന്നു.

ദുൽഖറിന്റെ പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമാണോ ഇതെന്ന് ആരാധകർ സംശയിച്ചിരുന്നെങ്കിലും ഇപ്പോൾ അത് മൊബൈൽ പരസ്യത്തിന് വേണ്ടിയാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഒരുക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി ദുൽഖറിന്റേതായി വൈകാതെ പ്രദർശനത്തിന് എത്താനുള്ളത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റർ.

ആക്ഷന് പ്രാധാന്യമുള്ള ഒരു മാസ് ചിത്രമായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐശ്വര്യ ലക്ഷ്‍മി, ഗോകുൽ സുരേഷ്, ഷബീർ, പ്രസന്ന, ശരൺ, ചെമ്പൻ വിനോദ്, സുധി കോപ്പ, ടി ജി രവി, പ്രശാന്ത് മുരളി, അനിഖ സുരേന്ദ്രൻ, തുടങ്ങി ഒട്ടേറെ താരങ്ങൾ ദുൽഖർ നായകനായ ‘കിംഗ് ഓഫ് കൊത്ത’യിൽ ഉണ്ട്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ കിംഗ് ഓഫ് കൊത്ത പ്രദർശനത്തിന് എത്തും.

Advertisement