നയന്‍താര-ജയം രവി തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ഇരൈവന്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

Advertisement

നയന്‍താരയും ജയം രവിയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ഇരൈവന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25ന് ചിത്രം തീയേറ്ററുകളിലെത്തും. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവര്‍ നിര്‍മിച്ച് ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരൈവന്‍. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ജയം രവി എത്തുന്നതെന്നാണ് സൂചന. നയന്‍താരയും ജയം രവിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരൈവന്‍. 2015ല്‍ മോഹന്‍രാജ സംവിധാനം ചെയ്ത തനി ഒരുവനിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ജനഗണമന എന്ന ബിഗ് ബജറ്റ് സ്‌പൈ ത്രില്ലറിന് ശേഷം ജയം രവിയും അഹമ്മദും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരൈവന്‍.

Advertisement