‘നെയ്മര്‍’ ചിത്രത്തിലെ ‘ശുനക യുവരാജന്‍’എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി

സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു തോമസും നെസ്ലനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘നെയ്മര്‍’. ചിത്രത്തിലെ ‘ശുനക യുവരാജന്‍’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി അന്‍വര്‍ സാദത് ഗാനം ആലപിച്ചിരിക്കുന്നു. ചിത്രം മെയ് 12 ന് തീയേറ്ററുകളില്‍ എത്തും.
ഒരു നായയും നസ്ലെനും മാത്യു തോമസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.. ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഒരു നായയാണ്. ഒരു അണ്ടര്‍ ഡോഗ് ഹീറോ ആവുന്ന കഥയാണ് ഈ സിനിമ പറയുന്നത്. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് സംവിധായകന്‍ സുധി മാഡിസണ്‍ പറയുന്നു. ‘ഓപ്പറേഷന്‍ ജാവ’ എന്ന സിനിമയ്ക്ക് ശേഷം പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സുധി മാഡിസണ്‍ തന്നെയാണ്. മാത്യു തോമസിനും നെസ്ലനും പുറമേ വിജയരാഘവന്‍ ജോണ്‍ ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement