പോരാളിയാകാന്‍ ‘കങ്കുവ’…. സൂര്യയുടെ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍

സൂര്യയുടെ 42-ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘കങ്കുവ’ എന്നാണ് പേര്. നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പേര് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേരും പോസ്റ്ററും ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
‘ഈ ഇതിഹാസ ചിത്രത്തില്‍ ശിവയ്ക്കും ടീമിനും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്’- എന്ന കുറിപ്പില്‍ സൂര്യയും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഏറെ കൗതുകം ജനിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ സൂര്യയുടെ 42-ാമത്തെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പിരിയോഡിക് ത്രീഡി വിഭാഗത്തില്‍പ്പെടുന്ന ‘കങ്കുവ’ സിരുത്തൈ ശിവയാണ് ഒരുക്കുന്നത്. 10 ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.
2024-ല്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ‘കങ്കുവ’. പോരാളിയായി കുതിരപ്പുറത്ത് മുഖംമൂടി അണിഞ്ഞ് വരുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായി ഒരുങ്ങുന്ന ചിത്രത്തില്‍ നാല് കഥാപാത്രങ്ങളായാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Advertisement