ഉണ്ണി മുകുന്ദനായി സൈജു കുറുപ്പ്; നായിക നവ്യാ നായര്‍…. പൊട്ടിച്ചിരിപ്പിക്കാന്‍ ജാനകി ജാനേ

ഒരുത്തിക്ക് എന്ന ചിത്രത്തിന് ശേഷം നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത് എന്ന് ആദ്യത്തെ ടീസറില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ടീസറുകളാണ് പുറത്തിരക്കിയിരിക്കുന്നത്. നവ്യാ നായരുടെ കഥാപാത്രത്തിന്റെ വിവാഹമാണ് രണ്ടാമത്തെ ടീസറിലെ വിഷയം. ഉണ്ണി മുകുന്ദന്‍ എന്ന കഥാപാത്രമായാണ് സൈജു എത്തുന്നത്. രസകരമായ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആകും ജാനകി ജാനേ.
ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ജാനകി ജാനേ. ഒരുത്തിയിലും സൈജു-നവ്യാ നായര്‍ കോമ്പോ ആണ് പ്രേക്ഷകര്‍ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിക്കുകയാണ്. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisement