പാണ്ഡ്യന്മാരുടെ ചരിത്രം പറയുന്ന ‘യാതിസൈ’

ചോളരാജവംശത്തിന്റെ കഥപറയുന്ന മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം റിലീസിനെത്തുമ്പോള്‍ വലിയ സന്നാഹങ്ങളൊന്നുമില്ലാതെ തമിഴകത്ത് ഒരു പീരിഡ് ഡ്രാമ റിലീസിന് ഒരുങ്ങുകയാണ്.
പൊന്നിയിന്‍ സെല്‍വന്‍ പറഞ്ഞ ചോളന്മാരുടെ കഥയിലെ വില്ലന്‍മാരായ പാണ്ഡ്യന്മാരുടെ ചരിത്രം പറയുന്ന ‘യാതിസൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചെറിയ ബജറ്റില്‍ ഒരു പിരീഡ് ഡ്രാമ ചിത്രം നിര്‍മ്മിക്കുക സാധ്യമാണ് എന്ന് തെളിയിക്കുന്നതിനൊപ്പം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇതുവരെ ആറ് മില്യണ്‍ ആളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. മുന്‍നിര താരങ്ങളില്ലാത്തെ ചിത്രത്തിന്റെ ഉള്ളടക്കത്തിലും മേക്കിങ്ങിലുമാണ് പ്രതീക്ഷ. 500 കോടി ബജറ്റിലാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയതെങ്കില്‍ 6 കോടിയാണ് യാതിസൈയുടെ ബജറ്റ്.

Advertisement