‘മലൈക്കോട്ടെ വാലിബന്‍’ പുതിയ വിവരങ്ങളുമായി മോഹന്‍ലാല്‍

Advertisement

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘മലൈക്കോട്ടെ വാലിബന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14ന് പുറത്തുവിടും. മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലൂടെയാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പി.എസ് റഫീക്ക് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രം. ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മലൈക്കോട്ടൈ വാലിബന്‍’ എന്ന പുതിയ ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ അടുത്തിടെ മോഹന്‍ലാല്‍ രാജസ്ഥാനില്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Advertisement