ദുല്‍ഖര്‍ ആ ദിനം ഓര്‍ക്കാന്‍ വൈകി,എന്തായാലും ഹൃദയം തൊടുന്നഭാഷയില്‍ ദുല്‍ഖറിന്‍റെ കുറിപ്പ്

Advertisement

മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി എന്ന താരത്തിന്റെ മകനെന്ന പുറന്തോടില്‍ ഒതുങ്ങി സുരക്ഷിതനായി കഴിയാന്‍ തീരുമാനിക്കുകയായിരുന്നില്ല ദുല്‍ഖര്‍, സ്വന്തം നിലയില്‍ അഭിനയ രംഗത്ത് വേരുറപ്പിച്ച് ഒരു നടന്‍ എന്ന നിലയിലേയ്ക്കുള്ള ദുല്‍ഖറിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു.

2012-ല്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖറിന്റെ വളര്‍ച്ചയില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ഭാര്യ അമാല്‍ സൂഫിയ ആയിരിക്കും. നടനാവും മുമ്പ്ുതന്നെ അമാലിന് സ്വന്തമായിരുന്നു ദുല്‍ഖര്‍. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ദുല്‍ഖറിനൊപ്പം അമാലും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി. ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികത്തില്‍ എത്തി നില്‍ക്കുകയാണ്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

സാധാരണ ഭര്‍ത്താക്കന്മാരെപ്പോലെ ദുല്‍ഖറും ആദിനം ഓര്‍ക്കാന്‍ അല്‍പം വൈകിയിരിക്കണം,എന്തായാലും ഏറെ ഹൃദയം തൊടുന്നഭാഷയിലാണ് ദുല്‍ഖറിന്റെ കുറിപ്പ്, ‘വളരെ വൈകിപ്പോയ പോസ്റ്റ്! പക്ഷേ, ഇന്നത്തെ ദിവസം ഭ്രാന്തമായിരുന്നുവെന്ന് നിനക്കറിയാം. പതിനൊന്ന് വര്‍ഷം! ഇത്രയും കാലം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോള്‍, നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍, നമ്മള്‍ സ്വന്തം വീട് വാങ്ങിയപ്പോള്‍. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്‌ബോള്‍, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ’ ഫെയ്‌സ്ബുക്കില്‍ ആണ് ദുല്‍ഖര്‍ ആശംസ കുറിച്ചിരിക്കുന്നത്.

വളരെ ടിപ്പിക്കല്‍അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. പലപ്പോഴും വിവാഹത്തെ കുറിച്ച് നടന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരേ സ്‌കൂളില്‍ പഠിച്ചവരാണ് ദുല്‍ഖറും അമാലും. സ്‌കൂളില്‍ വെച്ച് കണ്ടിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ ദുല്‍ഖറിന്റെ ഉമ്മ സുല്‍ഫത്ത് അമാലിനെ കണ്ടതോടെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിക്കുന്നത്. ആര്‍ക്കിടെക്റ്റായ അമാലിനെ ദുല്‍ഖര്‍ സ്വന്തമാക്കിയത് 2011 ഡിസംബര്‍ 22-നാണ.

് ഇപ്പോള്‍ ഇവര്‍ക്ക് മറിയം എന്ന് പേരുള്ള അഞ്ച് വയസുള്ള മകളുമുണ്ട്. ദുല്‍ഖറിനെയും അമാലിനെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ് മറിയവും.

Advertisement