വാഹന പ്രേമികള്‍ക്ക് സ്വാതന്ത്യദിന സമ്മാനമായി മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ മോഡല്‍ വിപണിയിലെത്തുന്നു

Advertisement

സ്വാതന്ത്യ ദിനത്തില്‍ മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ മോഡല്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2020-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് ഥാറിന്റെ ആദ്യ മോഡല്‍ പ്രദര്‍ശനത്തിനെത്തിയത്. ഇത് വലിയ വിജയമായി മാറുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വാഹനത്തിന്റെ പുതിയ മോഡല്‍ പുറത്തിറക്കാന്‍ അതേദിനമാകും തിരഞ്ഞെടുക്കുക എന്നാണ് വിവരം.
ഥാര്‍ ഫൈവ് ഡോര്‍ മോഡല്‍ ആദ്യം ദക്ഷിണാഫ്രിക്കയിലാകും പ്രദര്‍ശനത്തിനെത്തുക. മഹീന്ദ്രയുടെ പ്രധാന വിപണികളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യന്‍ നിരത്തുകളില്‍ വാഹനം 2024-ല്‍ മാത്രമേ എത്തുകയുള്ളൂ എന്നാണ് സൂചന.
ഥാറിന്റെ പഴയ മോഡലിനയപേക്ഷിച്ച് ചില ഫീച്ചറുകള്‍ പുതിയ വാഹനത്തിലുണ്ടാകും. സണ്‍റൂഫ്, കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുള്ള ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയാണ് പുതിയ മോഡലിന്റെ അധിക ഫീച്ചറുകള്‍. കൂടാതെ പഴയ മോഡലിനേക്കാള്‍ വലിപ്പവും ഫൈവ് ഡോറിനുണ്ടാകും.

Advertisement