പുതിയ മാറ്റത്തിനായി ടൊയോട്ട കാമ്രി…. എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍

Advertisement

ഓഗസ്റ്റില്‍ ജൈവ ഇന്ധനമായ എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തും. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ടൊയോട്ട കാമ്രിയില്‍ ആണ് ഈ സവിശേഷതയുള്ളത്. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ വില ഉയരുന്നതുകൊണ്ട് ഇലക്ട്രിക്ക് വാഹനങ്ങളെ ആശ്രയിക്കുന്ന പ്രവണത ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. പക്ഷെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില വര്‍ധന സാധാരണ ആളുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ഇത്തരക്കാര്‍ കൂടുതലായും സിഎന്‍ജി പോലുള്ള ബദല്‍ മാര്‍ഗങ്ങളാണ് തേടുന്നത്.
എഥനോള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനം അല്ലെങ്കില്‍ ഫ്‌ലെക്‌സ് ഫ്യുവലില്‍ മാത്രം ഓടുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യയില്‍ ഉടനെ എത്തും. എഥനോള്‍ അധിഷ്ഠിത വാഹനങ്ങള്‍ ഉടന്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ടൊയോട്ടയിലൂടെ തുടങ്ങുന്നത്. 2025 ഏപ്രില്‍ മുതല്‍ ഇ 20 ഇന്ധനം അതായത് 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ പൂര്‍ണമായി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തോടെ നിരവധി വര്‍ഷങ്ങളായി ഇന്ത്യയില്‍ സജീവ സാന്നിധ്യമായ കാറാണ് ടൊയോട്ടയുടെ കാമ്രി. ഇത് ഒരു പരമ്പരാഗത പെട്രോള്‍ എഞ്ചിനും പ്രൊപ്പല്‍ഷനായി ഒരു ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നു. ഇതുവഴി 21.1 കിലോമീറ്റര്‍ മൈലേജ് വരെ ഈ പ്രീമിയം സെഡാന് നല്‍കാനാവും. ഫ്‌ലെക്‌സ്-ഫ്യുവല്‍ കാമ്രി നല്ല സംരക്ഷണവും യാത്രാസുഖവും നല്‍കുന്ന വാഹനമായിരിക്കും.

Advertisement