Home News Breaking News വീട്ടില്‍ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം… പരിശോധനയ്ക്കിടെ അടുക്കളയില്‍ നിന്നും കുക്കര്‍ വിസിലടിച്ചപ്പോള്‍ കഞ്ചാവിന്റെ മണം ലഭിച്ചതോടെ യുവാവ്...

വീട്ടില്‍ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം… പരിശോധനയ്ക്കിടെ അടുക്കളയില്‍ നിന്നും കുക്കര്‍ വിസിലടിച്ചപ്പോള്‍ കഞ്ചാവിന്റെ മണം ലഭിച്ചതോടെ യുവാവ് വെട്ടിലായി

Advertisement

തൃശ്ശൂര്‍: കുക്കറില്‍ തിളപ്പിച്ചിരുന്ന ചോറില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. ഓപ്പറേഷന്‍ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിലാണ് തൃശ്ശൂരില്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കല്‍ വീട്ടില്‍ ബിനീഷ് (40) നെ പോലീസ് അറസ്റ്റുചെയ്തു. കുന്നംകുളം, ഗുരുവായൂര്‍ ഡാന്‍സാഫ് ടീമും കുന്നംകുളം പോലീസും ചേര്‍ന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടില്‍ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടന്‍തന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളില്‍ പരിശോധിച്ചു. അതിനിടയില്‍ അടുക്കളയില്‍ നിന്നും കുക്കര്‍ വിസിലടിച്ചപ്പോള്‍ കഞ്ചാവിന്റെ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കര്‍ പരിശോധിച്ചു.
തുടര്‍ന്നാണ് അടുപ്പില്‍ തിളച്ചിരുന്ന ചോറില്‍നിന്നും കഞ്ചാവ് പൊതി കണ്ടെത്തിയത്. 400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അന്വേഷണത്തില്‍ പ്രതിക്ക് രണ്ട് കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. എക്‌സൈസ് ഇന്‍സ്‌പെക്ടറിന്റെയും സംഘത്തിന്റെയും നേരെ കത്തിവീശിയ സംഭവത്തിലെ പ്രതി കൂടിയാണ് ബിനീഷ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here