വാർത്താ നോട്ടം

2024 മാർച്ച് 15 വെള്ളി
BREAKING NEWS


👉 സംസ്ഥാനത്ത് സാങ്കേതിക തകരാർ മൂലം റേഷൻ മസ്റ്ററിംഗ് താല്ക്കാലികമായി നിർത്തിവെച്ചതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ


👉റേഷൻ വിതരണം മുടങ്ങാൻ പാടില്ലെന്നും തകരാർ പരിഹരിച്ച ശേഷം മസ്റ്ററിംഗ് പുന:രാരംഭിക്കുമെന്നും മന്ത്രി

👉ഗൂഢല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.
പെരിയചൂണ്ടി സ്വദേശി പ്രശാന്ത്(25) ആണ് മരിച്ചത്.

👉കർണ്ണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്സോ കേസ് .

👉സഹായം തേടി അമ്മയോടൊപ്പം എത്തിയ 17 കാരിയോട് മോശമായി പെരുമാറിയെന്ന അമ്മയുടെ പരാതിയിൽ സദാശിവ നഗർ പോലീസാണ് ഇന്നലെ വൈകി കേസ്സെടുത്തത്.


👉പെട്രോൾ ഡീസൽ വില രണ്ട് രൂപ  കുറച്ചത് പ്രാബല്യത്തിൽ വന്നു

👉ഇലക്ട്രൽ ബോണ്ട് രാഷ്ട്രീയ അഴിമതിയാണെന്നും കോർപ്പറേറ്റുകൾക്ക് നിയമപരമായി കൈകൂലി നൽകാൻ അവസരമുണ്ടാക്കിയെന്നും തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ



👉പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പരസ്യം നൽകുന്നതിനെതിരെ കേന്ദ്ര സർക്കാരിനും ,ഉത്തർ പ്രദേശ് സർക്കാരിനുമെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി




🌴കേരളീയം🌴

🙏 പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിരുദ്ധവും വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗവുമാണ് ഈ നിയമം. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കും.  തെരഞ്ഞെടുപ്പിന് മുന്‍പ് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടര്‍നടപടി സ്വീകരിക്കും .

🙏 സംസ്ഥാനത്തെ 13,560 സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് ഫെബ്രുവരിയിലെ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 


🙏 പാലക്കാട് എക്സൈസ്  കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍,  രണ്ട് എക്സൈസ് ജീവനക്കാര്‍ക്കെതിരെ നടപടി. പ്രതി തൂങ്ങിമരിച്ച സമയത്ത്, രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.




🙏 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നിലപാട് പൂര്‍ണ്ണമായും തള്ളിയ  മുഖ്യമന്ത്രി  മത്സരത്തില്‍ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും പറഞ്ഞു.



🙏 സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിസന്ധി പരിഹരിക്കാന്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 36 ഇടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സജ്ജമാക്കി. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

🙏 കൊച്ചി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി  2.4967 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച്, രാഷ്ട്രപതിയുടെ ഉത്തരവ്. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ നിര്‍ദ്ദിഷ്ട ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഒരു മാസത്തിനുള്ളില്‍ കൈമാറുമെന്നും ഭൂമി വിലയായി 23.06 കോടി രൂപ കോര്‍പ്പറേഷന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.








🇳🇪 ദേശീയം 🇳🇪


🙏 എസ്ബിഐ നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ഭാഗത്തില്‍ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും വിവരങ്ങളാണുളളത്.




🙏കോണ്‍ഗ്രസിന്റെ അഞ്ചിന ‘കിസാന്‍ ന്യായ്’ ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കും. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ പ്രത്യേക കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കും. വിള ഇന്‍ഷുറന്‍സ് തുക മുപ്പത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാന്‍ നടപടിയുണ്ടാകും.

🙏 ഔദ്യോഗിക വസതിയില്‍ കാല്‍തെന്നി വീണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ മമതക്ക് മുറിവില്‍ തുന്നലിട്ടിട്ടുണ്ട്. സൗത്ത് കൊല്‍ക്കത്തയിലെ ബള്ളികഞ്ചിലെ പരിപാടി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ എത്തിയശേഷം രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് കാല്‍തെന്നി വീഴുകയായിരുന്നുവെന്നാണ് വിവരം.




🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടലില്‍ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്തെ യാഥാര്‍ഥ പ്രശ്നങ്ങള്‍ മോദി കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി. മോദി ദ്വാരകയില്‍ കടലിനടിയിലേക്ക് പോകുമ്പോള്‍ ക്യാമറകളും കൂടെ പോകുന്നു, മോദി ആകാശത്ത് പറക്കുമ്പോളും അതിര്‍ത്തിയില്‍ പോകുമ്പോളും എല്ലാം മാധ്യമങ്ങളുണ്ട്.


🙏 തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അജിത് പവാര്‍ വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് വിലക്കി സുപ്രീംകോടതി. ശരദ് പവാറിന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.



🇦🇺  അന്തർദേശീയം  🇦🇽



🙏 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ 8 ന്. സൂര്യനും ഭൂമിക്കുമിടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതോടെ പകല്‍ രാത്രിയാകും. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെടുക.


🏑കായികം🏑


🙏ബെംഗ്ലൂരു എഫ് സിയെ 2-1 ന് തോപ്പിച്ച എഫ് സി ഗോവ ഐ എസ് എൽ ഫുട്ബാൾ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി.


🙏വനിതാ പ്രീമിയർ ലീഗ് പ്ലേ ഓഫിന് ഇന്ന് തുടക്കം

Advertisement