റെയില്‍ സുരക്ഷ,സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

Advertisement

ന്യൂഡെല്‍ഹി.റെയില്‍ സുരക്ഷയ്ക്കുള്ള നടപടികൾ സംബന്ധിച്ച് സുപ്രീംകോടതി, കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനമായ കവച് അടക്കമുള്ള സംവിധാനങ്ങൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ അറിയിക്കാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടത്. കവച് സംവിധാനം
എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്ന് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

നാലാഴ്ചക്കകം റിപ്പോര്‍ട്ട് നൽകണമെന്നാണ് ജസ്റ്റിസ്മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ചിന്റെ നിര്‍ദ്ദേശം. ഒഡീഷയിലെ ബാലസോറിൽ 288 പേർ മരിച്ച ട്രെയിന്‍ അപകടത്തിൽ അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് നടപടി.

അധികൃതരുടെ അനാസ്ഥയാണ് വൻ അപകടത്തിന് ഇടയാക്കിയതെന്നും, സുരക്ഷാ സംവിധാനങ്ങൾ എത്രയും വേഗം സ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പൊതു താൽപര്യ ഹർജി.

Advertisement