ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20: അവസാന മത്സരം ഇന്ന്…സഞ്ജുവിന് അവസരം ലഭിക്കുമോ?

Advertisement

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. രാത്രി ഏഴു മുതല്‍ ബംഗലൂരുവിലാണ് മത്സരം. ടി 20 ലോകകപ്പിനുമുമ്പ് കളിക്കുന്ന അവസാന ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടുക ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 
ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്‍ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്.
ആദ്യ രണ്ടുമത്സരങ്ങളിലും അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, പേസ് ബൗളര്‍ ആവേശ് ഖാന്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കിയേക്കും. ജൂണിലാണ് ടി 20 ലോകകപ്പ് നടക്കുക. അതിനുമുമ്പ് ഇന്ത്യയുടെ അവസാന ടി 20 മത്സരമാണ് ഇന്നു നടക്കുന്നത്.

Advertisement