നിശബ്ദമായി സിഡ്‌നി; വാര്‍ണറുടെ ടെസ്റ്റ് ക്രിക്കറ്റ് ഇന്നിങ്സിന് പരിസമാപ്തി

Advertisement

ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ചതാരം വാര്‍ണറുടെ ടെസ്റ്റ് ക്രിക്കറ്റ് ഇന്നിങ്സിന് പരിസമാപ്തി. ഏകദിനത്തില്‍നിന്ന് നേരത്തേ വിരമിച്ചിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററില്‍ ഒരാളായ ഡേവിഡ് വാര്‍ണര്‍ തന്റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയുമായി ഓസീസിന് വിജയം സമ്മാനിച്ച് കളിമതിയാക്കി. സിഡ്‌നി ടെസ്റ്റില്‍ പാക്കിസ്ഥാനെ എട്ടുവിക്കറ്റിന് തോല്‍പിച്ച ഓസ്‌ട്രേലിയ പരമ്പര 30ന് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാമതെത്തി. 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിനായി ഡേവിഡ് വാര്‍ണര്‍ 57 റണ്‍സെടുത്താണ് പുറത്തായത്. അവസാന ഇന്നിങ്‌സില്‍ സാജിദ് ഖാനാണ് വാര്‍ണറെ പുറത്താക്കിയത്. ജയത്തിന് 11 റണ്‍സ് മാത്രം അകലെനില്‍ക്കെയാണ് ഓസീസിന് വാര്‍ണറെ നഷ്ടമായത്.

Advertisement