നിലവിലെ ചാമ്പ്യന്മാരെ നേരിടാൻ ഇന്ത്യ ഇന്ന് ഇറങ്ങും

Advertisement

ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. ലഖ്‌നൗവില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് മത്സരം. 
കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പാക്കാം. 
അതേസമയം ഇംഗ്ലണ്ടിന് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്. വീണ്ടും തോല്‍വി വഴങ്ങിയാല്‍ ഇംഗ്ലണ്ടിന് ടൂര്‍ണമെന്റിന് മുന്നിലെ സാധ്യതകള്‍ അടയും. കളിച്ച അഞ്ചില്‍ നാലു മത്സരങ്ങളും ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഇന്ത്യക്കെതിരെ ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനം കൂടി കണക്കിലെടുത്താകും ഇംഗ്ലണ്ടിന്റെ ഭാവി.

Advertisement