ലോകകപ്പില്‍ വമ്പന്‍ അട്ടിമറി… ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

Advertisement

ഏകദിന ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയുമായി അഫ്ഗാനിസ്ഥാന്‍. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ 69 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെതിരെ അഫ്ഗാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 49.5 ഓവറില്‍ 284ന് എല്ലാവരും പുറത്തായി. റ്ഹമാനുള്ള ഗുര്‍ബാസ് (57 പന്തില്‍ 80), ഇക്രം അലിഖില്‍ (66 പന്തില്‍ 58 എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയത്. ആദില്‍ റഷീദ് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മുബീജ് ഉര്‍ റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisement