ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Advertisement

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് നേട്ടം. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഫൈനലിലെ എതിരാളികള്‍ കൂടിയായ ഓസ്‌ട്രേലിയയെ പിന്നിലാക്കികൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
റാങ്കിങില്‍ വാര്‍ഷിക അപ്‌ഡേറ്റ് നടന്നതോടെയാണ് പാറ്റ് കമ്മിന്‍സിനെയും കൂട്ടരെയും പിന്നിലാക്കികൊണ്ട് ഹിറ്റ്മാനും കൂട്ടരും ഒന്നാം സ്ഥാനത്തെത്തിയത്. അപ്‌ഡേറ്റിന് മുന്‍പ് 122 പോയിന്റാണ് ഓസ്‌ട്രേലിയക്ക് ഉണ്ടായിരുന്നത്. ഇന്ത്യയ്ക്കാകട്ടെ 119 പോയിന്റും. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ 2020 മേയ് മാസത്തിന് മുന്‍പുള്ള പരമ്പരകളിലെ ഫലങ്ങള്‍ ഒഴിവാക്കിയതോടെയാണ് ഇന്ത്യ 121 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓസ്‌ട്രേലിയയുടെര്‍ പോയിന്റ് 116 ആയി കുറയുകയും ചെയ്തു. 114 പോയിന്റോടെ ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. സൗത്താഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചിലുള്ളത്. ഐസിസി ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഏകദിന റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Advertisement