ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Advertisement

കൊട്ടിയം: ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പേരയം ശ്യാം നിവാസിൽ ശ്യാംകുമാർ (36) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തഴുത്തല പി.കെ.ജംഗ്ഷന് സമീപത്തായിരുന്നു അപകടം. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ ഇദ്ദേഹം പുതിയ വീട്ടിലേക്കുള്ള ഫർണീച്ചറുകൾ വാങ്ങുന്നതിനായി കടയിലേക്ക് പോകവെയായിരുന്നു അപകടം. ഭാര്യ: നയന

മക്കൾ .. ആദികേശ്, ആദി ദേവ്.

കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisement