ഡൽഹിയിൽ വൻ തീപിടുത്തം; ഏഴ് മരണം; 60ഓളം കുടിലുകൾ കത്തിനശിച്ചു

Advertisement

ന്യൂഡൽഹി: ഡൽഹിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് മരണം. ഡൽഹി ഗോകുൽപുരിയിലാണ് ദുരന്തം. ഇന്നലെ രാത്രിയാണ് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായത്.

60ഓളം കുടിലുകൾ ഉൾപ്പെടെ കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് ഒരു മണിയോടെയാണ് ഗോകുൽപുരിയിൽ തീപിടുത്തം ഉണ്ടായെന്ന വിവരം ഫയർഫോഴ്‌സിന് ലഭിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

13ഓളം ഫയർഫോഴ്‌സ് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളേയും അദ്ദേഹം സന്ദർശിച്ചു.

Advertisement