മോദി ഇന്ന് തമിഴ്നാട്ടിൽ… റോഡ് ഷോ….

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഇന്ന് തമിഴ്നാട്ടിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തുന്നത്. വൈകുന്നേരം ആറ് മണിയോടെ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി നഗരത്തിൽ റോഡ് ഷോ നടത്തും.
തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും. നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോ​ഗത്തിലും മോദി പങ്കെടുക്കും. ഈ വർഷം ഏഴാം തവണയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്.

Advertisement