സിഎഎ അസാധുവാക്കും, ഇന്ധന വിലകുറയ്ക്കും… വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക

Advertisement

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം റദ്ദാക്കുമെന്ന് സിപിഎം പ്രകടനപത്രിക. ഡല്‍ഹിയില്‍ എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സിഎഎ അസാധുവാക്കും, യുഎപിഎയും പിഎംഎല്‍എയും റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കും, ഇന്ധന വിലകുറയ്ക്കും, പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും, കേന്ദ്ര നികുതിയുടെ 59 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കും, തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ ഫണ്ട് നല്‍കുന്നത് നിരോധിക്കും, ജമ്മു കശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

Advertisement