ബിജെപിയുടെ മുതിർന്ന നേതാവ് എൽകെ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം സമർപ്പിച്ചു

Advertisement

ന്യൂ ഡെൽഹി. ബിജെപിയുടെ മുതിർന്ന നേതാവ് എൽകെ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു.രാഷ്ട്രപതി ദൗപതി മുർമു ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് എത്തിയാണ് പുരസ്കാരം നൽകിയത്.ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് നേരിട്ട് ആശംസകൾ നേർന്നു. ഉപരാഷ്ട്രപതി ജഗദീപ് ധന്കർ, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു  എന്നിവരും പങ്കെടുത്തു.എൽ കെ അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വസതിയിൽ എത്തി പുരസ്കാരം നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി വി നരസിംഹ റാവു എന്നിവർക്ക് ഭാരത്രത്‌ന നൽകി ആദരിച്ചിരുന്നു.

Advertisement