ഇ ഡിയുടെ കസ്റ്റഡിയിൽ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇറക്കിയ ഉത്തരവ് വിവാദത്തില്‍

ന്യൂഡെല്‍ഹി. ഇ ഡി യുടെ കസ്റ്റഡിയിൽ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇറക്കിയ ഉത്തരവ് വിവാദത്തിൽ.ലോക്കപ്പിൽ കേജ് രിവാളിന് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇഡി വൃത്തങ്ങൾ. ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ്ആണ്  കേജ്രിവാൾ ഇറക്കിയത്. തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ ആംആദ്മിപാർട്ടി നിർണായക യോഗം ചേർന്നു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ച് ഈ മാസം 31 ന് ഇന്ത്യ മുന്നണി ഡൽഹിയിൽ വൻ പ്രതിഷേധ റാലി പ്രഖ്യാപിച്ചു.  അറസ്റ്റിനെതിരെ ഡൽഹിയിൽ ഇന്നും പ്രതിഷേധങ്ങളുണ്ടായി. 

ഡൽഹി മന്ത്രി അതിഷിക്ക് ജയിലിൽ നിന്ന് മുഖ്യമന്ത്രി കേജ്രിവാൾ അയച്ച കുറിപ്പിലാണ് അവ്യക്തത നിലനിൽക്കുന്നത്. പ്രിന്റ് ചെയ്ത കുറിപ്പാണ് മുഖ്യമന്ത്രി അയച്ചത്.

എന്നാൽ ഈ ഡി ആസ്ഥാനത്ത് ലോക്കപ്പിൽ കഴിയുന്ന കെജ്രിവാളിന്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഏജൻസി കേന്ദ്ര ങ്ങൾ അറിയിച്ചു.


ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകുന്ന ഉത്തരവ്,വാർത്താ സമ്മേളനത്തിൽ അതിഷി യാണ്‌ പുറത്തുവിട്ടത്.

കസ്റ്റഡിയിൽ ഭരണം തുടരാൻ സാധിക്കുമോ എന്ന ചോദ്യം ബിജെപി ഉയർത്തുന്നതിനിടെയാണ് കെജ്രിവാളിന്റെ ഉത്തരവ് പുറത്ത് വന്നത്.കേജ്രിവാളിന്റെ അറസ്റ്റിന് ശേഷം, പ്രതിഷേധ പരിപാടികൾ ഭരണ നിർവഹണം എന്നിവ ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി നിർണായക യോഗം ചേർന്നു.പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥക് ന്റെ നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ നേതാക്കളും എംഎൽഎമാരും  കൗൺസിലർമാരും  പങ്കെടുത്തു.
യോഗത്തിന് ശേഷം വിളിച്ച സംയുക്ത വാർത്ത സമ്മേളനത്തിൽ, ഈ മാസം 31 ന് ഡൽഹി രാം ലീല മൈധാനത്ത് വൻ പ്രതിഷേധ റാലി നടത്തുമെന്ന് ഇന്ത്യ മുന്നണി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ അറസ്റ്റിനെതിരെ ആം ആദ്മി പ്രാർട്ടി പ്രവർത്തകർ ഇന്നും പ്രതിഷേധിച്ചു.കെജ്രിവാളിന്റെ ഉത്തരവ് ചോദ്യം ചെയ്ത്, ബിജെപി ഡൽഹി ലെഫ്റ്റ് നെന്റ് ഗവർ ണറെ സമീപിച്ചു.
മുഖ്യമന്ത്രി യുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി നീക്കം.

Advertisement