പാര്‍ലേ-ജിയുടെ ഐക്കണിക് മഞ്ഞ നിറത്തിന് പകരം ഇരുണ്ട നിറം…. സോഷ്യല്‍ മീഡിയകളില്‍ നിന്ന് അനുകൂല കമന്റുകളല്ല പുറത്ത് വരുന്നത്

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബിസ്‌ക്കറ്റാണ് പാര്‍ലേ-ജി. സാധാരണക്കാരുടെയിടയില്‍ സ്വീകാര്യത നേടിയെടുക്കാന്‍ പാര്‍ലേ-ജിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാര്‍ലേ-ജിയുടെ പുതുപുത്തന്‍ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പാര്‍ലേ-ജിയുടെ ഐക്കണിക് മഞ്ഞ നിറത്തിന് പകരം ഇരുണ്ട നിറമായി മുഖം മിനുക്കി എത്തിയെങ്കിലും സോഷ്യല്‍ മീഡിയകളില്‍ നിന്ന് അനുകൂല കമന്റുകളല്ല പുതിയ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലടക്കം പാര്‍ലേ-ജിയുടെ മീമുകള്‍ നിറഞ്ഞിരിക്കുകയാണ്.
ഡാര്‍ക്ക് പാര്‍ലേ-ജി ചോക്ലേറ്റ് രുചിയുള്ളതാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. എന്നാല്‍, പാര്‍ലേ കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഇതിനെ കുറിച്ചുള്ള ഒരു സ്ഥിരീകരണങ്ങളും ഉണ്ടായിട്ടില്ല. പാര്‍ലേ ഉല്‍പ്പന്നങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ‘ഡാര്‍ക്ക് പാര്‍ലേ-ജി’യെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. എന്നിരുന്നാലും ചിത്രങ്ങള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയ വഴി ട്രെന്‍ഡിംഗായി മാറിയത്.

Advertisement