വിശ്വാസത്തിന്റെയും ജാതിയുടെയും പേരിൽ കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നു, നരേന്ദ്രമോദി

Advertisement

ന്യൂഡെല്‍ഹി. കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  വിശ്വാസത്തിന്റെയും ജാതിയുടെയും പേരിൽ കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് നരേന്ദ്രമോദിയുടെ അതിരൂക്ഷ വിമർശനം.വികസിത് ഭാരത് വിഭാവനം ചെയ്യാൻ എൻഡിഎ സർക്കാരിനെ കഴിയൂ, പത്തുവർഷത്തെ തന്റെ ഭരണം അഴിമതിരഹിതം എന്നും മോദി. പ്രധാനമന്ത്രിയുടെ പരാമർശം ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ.


കേന്ദ്രസർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ സഖ്യത്തെയും കോൺഗ്രസിനെയും  രൂക്ഷമായി വിമർശിച്ചു. കള്ളം പറയാൻ പ്രതിപക്ഷത്തിന് ഒരു മടിയും ഇല്ലെന്ന്  ഇന്ത്യ മുന്നണിയെ ലക്ഷ്യംവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ പാർട്ടിയാണ് കോൺഗ്രസ് എന്നും പ്രധാനമന്ത്രിയുടെ വിമർശനം.
കർഷക സമര പശ്ചാത്തലത്തിൽ  കർഷകർക്കായി നടപ്പിലാക്കിയ കേന്ദ്ര പദ്ധതികളും മോദി  പ്രസംഗത്തിന്റെ ഭാഗമാക്കി. 400 ലധികം സീറ്റുകളിൽ ഇത്തവണ ബിജെപി വിജയിക്കും എന്നാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.അടുത്ത 100 ദിവസം പുതിയ വോട്ടർമാരിൽ സർക്കാർ നേട്ടങ്ങൾ എത്തിക്കുവാനും പ്രവർത്തകരോട് മോദി ആഹ്വാനം ചെയ്തു.ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ കാലാവധി ജൂൺ വരെ നീട്ടിയ തീരുമാനം കൗൺസിൽ അംഗീകരിച്ചു

Advertisement