സെന്തില്‍ ബാലാജിയുടെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു

Advertisement

കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ രാജി ഗവര്‍ണര്‍ ആര്‍.എന്‍. രവി അംഗീകരിച്ചു. ഇന്നലെ രാത്രിയാണ് സെന്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.
ഗതാഗത മന്ത്രിയായിരിക്കെ സര്‍ക്കാര്‍ ജോലിയ്ക്ക് കൈക്കൂലി വാങ്ങിയ കേസില്‍ 2023 ജൂണ്‍ 14നാണ് സെന്തിലിനെ അറസ്റ്റു ചെയ്തത്. പിന്നീട് നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതികള്‍ തള്ളി. വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നിലവില്‍ സെന്തിലിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള സെന്തില്‍ ബാലാജിയുടെ രാജി ഡിഎംകെ മുഖം മിനുക്കല്‍ നടപടിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

Advertisement