ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദർ ജയിനും രാജിവെച്ചു

Advertisement

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രാജിവെച്ചു. സിസോദിയയെ കൂടാതെ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനും രാജി സമർപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു.

എ.എ.പി സർക്കാരിൽ 18 വകുപ്പുകൾ വഹിക്കുന്ന മന്ത്രിയായിരുന്നു മനീഷ് സിസോദിയ. 2022 മെയ് 30നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയും മന്ത്രിസ്ഥാനത്ത് തുടരുകയായിരുന്നു ജെയിൻ.

Advertisement