സ്ത്രീധനത്തിന്‍റെ പേരില്‍ വീട്ടുകാര്‍ അടിയിട്ടപ്പോള്‍ വരനും വധുവും ചെയ്തു കണ്ടോ ,കയ്യടിക്ക്

Advertisement

ലഖ്നൗ. സ്ത്രീധനം നിരോധിച്ചിട്ടെന്തുകാര്യം രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ഇപ്പോഴും സ്ത്രീധനം കണക്കു പറഞ്ഞു ചോദിക്കുന്നവരുടെയും കൊടുക്കുന്നവരുടെയും എണ്ണം കുറവല്ല. സ്ത്രീധനവാദികള്‍ക്ക് യുവാക്കള്‍ വിചാരിച്ചാല്‍ പണികൊടുക്കാനാവില്ലേ എന്നുചോദിക്കുന്നവരാണ് ഏറെ .അത്തരക്കാര്‍ക്ക് സന്തോഷമാകുന്ന ഒരു വാര്‍ത്തയാണിത്.

സ്ത്രീധനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന, ജീവന്‍ നഷ്ടപ്പെടുത്തുന്ന നിരവധി സ്ത്രീകളുണ്ട്. എന്നാല്‍ അതിനിടയില്‍ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ ബനാറസില്‍ നിന്നും പുറത്തുവരുന്നത്.

രാത്രി സ്‌കൂട്ടറില്‍ വിവാഹ വേഷത്തില്‍ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും സ്ത്രീധനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിഡിയോയില്‍ കാണുന്നത് വരനും വധുവുമാണ്. സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം ഒഴിവാക്കിയപ്പോള്‍ വിവാഹ വേഷത്തില്‍ തന്നെ വധുവിനെയും കൊണ്ട് വരന്‍ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിഡിയോ വൈറലായതോടെ യുവാവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. ദീര്‍ഘകാലം പ്രേമിച്ചു നടന്നിട്ട് സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ക്കൊപ്പം നിന്ന് കൂട്ടാളിയെ പുറംതള്ളുന്നവരും ഈ വാര്‍ത്ത കാണണം.

Advertisement