ജയിലുകളില്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്ന വിഷയം പരിശോധിക്കുമെന്ന് സുപ്രീംകോടതി

Advertisement

രാജ്യത്തെ ജയിലുകളില്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്ന വിഷയം പരിശോധിക്കുമെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കോടതി സ്വമേധയാ കേസ് എടുത്തു. പശ്ചിമ ബംഗാളിലെ ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ അഹ്‌സനുദ്ദീന്‍ അമാനുല്ല, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസെടുത്തത്. പശ്ചിമ ബംഗാളിലെ ജയിലുകളില്‍ ഇത്തരത്തില്‍ 196  കുഞ്ഞുങ്ങള്‍ ജനിച്ചുവെന്ന് റിപോര്‍ട്ട് കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിഷയം പരിശോധിച്ച് റിപോര്‍ട്ട് നല്‍കുന്നതിനായി കേസിലെ അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിനെ ബഞ്ച് നിയോഗിക്കുകയും ചെയ്തു.

Advertisement