സേനയുടെ യൂണിഫോം ധരിച്ചിരിക്കെ ചുംബനം… ഹൃത്വിക് റോഷനും ദീപികയ്ക്കും വക്കീല്‍ നോട്ടീസ്

Advertisement

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫൈറ്റര്‍ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്. സേനയുടെ യൂണിഫോം ധരിച്ചിരിക്കെ, ഹൃത്വിക് റോഷനും ദീപികയും ചുംബനരംഗങ്ങളില്‍ അഭിനയിച്ചുവെന്നും ഇത് സേനയുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. സേനയിലെ വിംഗ് കമാണ്ടറാണ് നോട്ടീസ് അയച്ചത്.
എന്നാല്‍, ഒരു വിംഗ് കമാന്‍ഡര്‍ വ്യക്തിപരമായി നല്‍കിയ കേസുമായി വ്യോമസേനക്ക് ബന്ധമില്ലെന്ന് സൈന്യം പ്രതികരിച്ചു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25-നാണ് റിലീസ് ചെയ്തത്.

Advertisement

1 COMMENT

  1. അതിൽ എന്താണ് തെറ്റ്. യൂണിഫോമിൽ പുക വലിക്കാനും മദ്യപിക്കാനും അനുവാദം ഉണ്ടല്ലോ

Comments are closed.