ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളറായി ജസ്പ്രീത് ബുമ്ര

Advertisement

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് നേടിയ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളറായി ജസ്പ്രീത് ബുമ്ര. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അശ്വിനെയാണ് ബുമ്ര മറികടന്നത്. അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയാണ് രണ്ടാം സ്ഥാനത്ത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, ബിഷന്‍ സിംഗ് ബേതി എന്നിവര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ബാറ്റര്‍മാരില്‍ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി. കെയിന്‍ വില്യംസനാണ് ഒന്നാമത്.

Advertisement