കാർ സുരക്ഷാഭിത്തിയിടിച്ച് നാലുപേർ മരിച്ചു

Advertisement
 തഞ്ചാവൂര്‍. കാർ സുരക്ഷാഭിത്തിയിടിച്ച് നാലുപേർ മരിച്ചു. ഏഴു വയസുകാരൻ ഉൾപ്പെടെ ഏഴു പേർക്ക് പരുക്കേറ്റു. തഞ്ചാവൂർ ചെറുബാവ സത്രത്തിനു സമീപം ഇന്ന് പുലർച്ചെയാണ് അപകടം. പരുക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


തൂത്തുക്കുടി സ്വദേശികളായ റാണി,ഭാഗ്യരാജ്, ചിന്നപാണ്ടി, ജ്ഞാനമ്മാൾ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിലേയ്ക്ക് തീർത്ഥാടനത്തിനായി പുറപ്പെട്ടതായിരുന്നു സംഘം. ഏഴുവയസുകാരൻ സന്തോഷ് സെൽവം, മരിയ സെൽവരാജ്, ഫാത്തിമ മേരി, സരസ്വതി, ഗണപതി, ലത, ഷൺമുഖതായ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.


ഇന്ന് പുലർച്ചെ ചെറുബാവ സത്രത്തിനടുത്ത് എത്തിയപ്പോൾ വാഹനം  നിയന്ത്രണം വിട്ട് സുരക്ഷാഭിത്തിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്നു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 
Advertisement