ബിഹാറിലെ ജാതി സര്‍വേയില്‍ സുപ്രിംകോടതി ഇടപെടില്ല

Advertisement

ന്യൂഡെല്‍ഹി. ബിഹാറില്‍ ജാതി സര്‍വേയുമായി സർക്കാരിന് മുന്നോട്ടു പോകാം. വിഷയത്തിൽ ഇപ്പോൾ ഇടപെടെണ്ടതില്ലെന്ന് സുപ്രീംകോടതി തിരുമാനിച്ചു. കണക്കെടുപ്പുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. അതേസമയം സര്‍വേയിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതില്‍ ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഹര്‍ജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഇത് ഭരണഘടനാ പ്രകാരമുള്ള സെന്‍സസ് അല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

Advertisement