മന്‍സൂര്‍ അലിഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

Advertisement

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണ് മന്‍സൂര്‍ അലി ഖാന് തിരിച്ചടി നേരിട്ടത്. പിഴത്തുക രണ്ടാഴ്ചയ്ക്കകം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാനാണ് ഉത്തരവ്. ഒപ്പം മാനനഷ്ടക്കേസ് കോടതി തള്ളുകയും ചെയ്തു. നഷ്ടപരിഹാരമായി ഒരു കോടി രൂപയാണ് മന്‍സൂര്‍ അലി ഖാന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രശസ്തിക്കുവേണ്ടിയാണു നടന്‍ കേസ് കൊടുത്തതെന്നാണ് ഹൈക്കോടതി നിരീക്ഷണം. നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടതു തൃഷയാണെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു. അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ പരാതി നല്‍കിയത്.

Advertisement